ECO Paints malappuram

ECO Paints malappuram ECO Paints malappuram
0 76.074

no images yet

SHARE WITH OTHERS
See new updates

ECO Paints malappuram

Latest Updates

Boss @ Banglore

   Over a month ago
SEND

Jci 2017 logo

   Over a month ago
SEND

ഇത്രേം ഇന്നൊവേറ്റീവ് ആയ ഒരു കാര്യം ഇത്ര സിമ്പിൾ ആയി പറയുന്നത് ഞാൻ കണ്ടിട്ടില്ല 😀

ഒരിക്കൽ ഒരു കടയിൽ ...

"ജോസേട്ടാ നല്ലതു നോക്കി ഒരു കിലോ ആപ്പിളിങ്ങെടുത്തോ

ഹാ ഇതാര് !!!!!!! എടാ ചെക്കാ നീയെപ്പോ വന്നു?

ഞാൻ വരുന്ന വഴിയാ... രണ്ടു ദിവസം കഴിയുമ്പോ പോവും. ഷിമ്മികൂടു വേണ്ട. ഞാൻ ബാഗിൽ ഇട്ടോളാം. വെറുതെ ഒരു പ്ലാസ്റ്റിക് കൂട് കൂടി എന്തിനാ ...

115 രൂപാ...

ചേട്ടാ 2000 ന്റെ നോട്ടാ ഇരിക്കുന്നെ.. നാലു മണിക്കൂർ ക്യൂ നിന്നു കിട്ടിയതാ.

(ജോസേട്ടൻ കണ്ണുരുട്ടുന്നു)

അല്ലേ, വേണ്ട, ജോസേട്ടാ ഞാൻ ചെക്ക് തരട്ടെ...? 115 രൂപേടെ?

പൊക്കോണം, എന്നേക്കൊണ്ടൊന്നും പറയിക്കല്ല്. മനുഷ്യനിവിടെ നെലത്തു നിക്കാൻ പറ്റുന്നില്ല, അന്നേരവാ അവന്റെ #$@*^£¥€¥ ചെക്ക് !

എന്റെ ജോസേട്ടാ, നിങ്ങളിങ്ങനെ പഴഞ്ചനായല്ലോ: കഴിഞ്ഞ തവണ വന്നപ്പോ ഞാൻ പറഞ്ഞതല്ലേ, EDC മെഷീൻ വാങ്ങി വെയ്ക്കാൻ ? അതാവുമ്പോ കാർഡ് സ്വൈപ് ചെയ്യാമല്ലോ: എപ്പടി? ഇപ്പോ എന്തായി?

എടാ #@₹& #@ $# അവന്റെയൊരു കാർഡ്: എടാ പട്ടണപ്പരിഷ്കാരീ, പൊട്ടൻ കൊണാപ്പാ .. നീയിതൊക്കെയങ്ങ് നിന്റെ ഗുജറാത്തിൽ ചെന്നു പറഞ്ഞാ മതി. നീ ആ മറ്റേ ഏതാണ്ട് ബുക്കേൽ ഏതാണ്ട് ഭയങ്കര എഴുത്താണെന്ന് പിള്ളേര് പറഞ്ഞു. നിന്നോട് രണ്ടെണ്ണം പറയണം എന്ന് അന്നു തൊട്ടേ ഞാൻ കരുതിയിരിക്കുവാ...

എന്നതാ അത്? ഓ ഡിജിറ്റൽ മണി, നെനക്കറിയാവോ എഴുത്തും വായനേം അറിയാത്ത, വെറും പാവങ്ങളായ ഞങ്ങൾക്ക് നെറ്റ് ട്രാൻസ്ഫറും, ഇന്റർനെറ്റും, കാർഡും ഒന്നും അറിയില്ല, ഇനിയൊട്ടു പഠിക്കാനും വയ്യ. നീയൊക്കെ താഴോട്ടിറങ്ങി വാടാ....

എന്റെ പൊന്നു ചേട്ടാ തല്ലണ്ട, ഞാൻ നന്നായിക്കോളാം . കാശ് ഒണ്ടാകുമ്പോ തരാം. പോണേ,

ആടാ, ആയിക്കോട്ടേ,

അല്ല, ജോസേട്ടാ, ആ ഏഴാമത്തെ ക്ലിപ്പു കിട്ടിയാരുന്നോ?

ഇല്ല, ഇല്ല, അതെറങ്ങിയോ?

പിന്നേ, ഞാൻ കണ്ടു. സൂപ്പർ

ഒണ്ടോടാ ?

ഹാ, ഒണ്ട് വേണോ?

താടാ, കാണാനൊന്നുമല്ല. ചുമ്മ, എന്താണെന്നറിയാമല്ലോ

അതെങ്ങനെ തരും?

എനിക്ക് വാട്സാപ്പുണ്ടെടാ :

ആഹാ സ്മാർട് ഫോണൊക്കെ വാങ്ങിയോ?, കൊച്ചു കളളൻ, എവിടെ എവിടെ കാട്ടിക്കേ,

ഇതാകുമ്പോ വെറുതേയിരിക്കുമ്പോ, ഓരോ ടൈം പാസ് , (ജോസേട്ടൻ കുണുങ്ങുന്നു)

ഓഹോ, വാട്സാപ്പുണ്ട്, ഫെയ്സ് ബുക്കുണ്ട് ...

ആട്ടെ, ഏതു ബാങ്കിലാ ജോസേട്ടന് അക്കൗണ്ട്?

Xyz ബാങ്കിൽ

എന്നിട്ട് ബാങ്കിന്റെ UPI ആപ്പ് എന്തേ ഫോണിൽ ഇടാത്തേ?

UPI ആപ്പോ ? അതെന്തു കുന്തമാണെടാ ?

എന്റെ ജോസേട്ടാ നമ്മളീ വാട്സാപ്പിക്കോടെ video അയക്കുന്ന പോലെ ബാങ്കിൽ നിന്ന് പൈസ അയയ്ക്കാനുള്ള മാർഗമാണ് യു പി ഐ. അഥവാ Unified Payment Interface. ഇതൊരു ഓപ്പൺ സോഴ്സ് പ്ലാറ്റ് ഫോമാണ്. എന്നു വെച്ചാ സൗജന്യമാണ്, കുത്തകയല്ല എന്ന് ചുരുക്കം.

വാട്സാപ്പ് ചെയ്യും പോലെ കാശയക്കാമെന്നോ? നീയെന്നതാ ചെക്കാ ഈ പറയുന്നേ?

ജോസേട്ടൻ ആ ഫോണിങ്ങു തന്നേ, ഞാൻ ആപ് ഡൗൺലോഡ് ചെയ്യട്ടേ. ഈ ഫോണിലെ മൊബൈൽ നമ്പർ തന്നെയല്ലേ ബാങ്കിൽ കൊടുത്തിരിക്കുന്നത്?

അതേ

ദേ ഡൗൺ ലോഡ് കഴിഞ്ഞു. BSNL ന് ഇത്ര സ്പീഡോ ? ഇപ്പോ ഫോണിൽ ഒരു OT P വരും. ഇനി അക്കൗണ്ട് രജിസ്റ്റർ ചെയ്യാം. അതിന് വെറും 30 സെക്കന്റ് മതി .

ഇനി അക്കൗണ്ടിന് പേര് കൊടുക്കണം

അക്കൗണ്ടിനു പേരോ?

അതേ, അതാവുമ്പോ അക്കൗണ്ട് നമ്പറോ, IFSC കോഡോ ഒന്നും ഓർത്തിരിക്കണ്ട. പേരു മാത്രം. ഈ ഇ-മെയിൽ ഐഡി പോലെ.

ദേ jose@xyz എന്ന് പേരിട്ടു കെട്ടോ. ഇനി ഒരു നാലക്ക പിൻ വേണം, രഹസ്യകോഡ്.. ഇതാർക്കും പറഞ്ഞു കൊടുക്കരുത്. കേട്ടോ . ജോസേട്ടൻ തന്നെ പിൻ അടിക്ക്. എന്നെ കാണിക്കരുത്.

ഓക്കെടാ

ദേ, കണ്ടോ ജോസേട്ടന്റ xyz ബാങ്ക് ജോസേട്ടന്റെ കൈയിൽ. ഇതിൽ നിന്നും ആർക്കു വേണമെങ്കിലും തുണ്ടു പോലെ പൈസ കൊടുക്കുവേം ചെയ്യാം മേടിക്കുവേം ചെയ്യാം, NEFT പോലെ രണ്ടു മണിക്കൂർ കാത്തിരിക്കണ്ട. ഏതു മുതു പാതിരായ്ക്കും കാശയയ്ക്കാം, കാശു ചോദിക്കാം. കാശു മേടിക്കാം.

ഇതിനൊക്കെ ഒത്തിരി കാശാവില്ലേ?

എവടെ? ഒരു ട്രാൻസാക്ഷന് വെറും 45 പൈസ. 50 രൂപ മുതൽ ഒരു ലക്ഷം രുപ വരെ ഒരു ദിവസം അയക്കാം. ഉപയോഗം കൂടുമ്പോ ട്രാൻസാക്ഷൻ ചാർജ് ഇനിയും കുറയും.

ഇതിപ്പോ എനിക്ക് xyz ബാങ്കിന്റെ അക്കൗണ്ട് ഉണ്ടായിട്ടല്ലേ? ഇല്ലെങ്കിലോ? വേറെ ബാങ്കിലാണേലോ

ജോസേട്ടാ, SBI, HDFC, ICICI അടക്കം 29 ബാങ്കുകൾ UPl യിലേക്ക് മാറിക്കഴിഞ്ഞു. ബാക്കിയുള്ളവ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ മാറും. ഇതിന്റെ മറ്റൊരു ഗുണം എന്തെന്നു വച്ചാൽ, നമുക്ക് ഏതു ബാങ്കിന്റെ ആപ്പും ഉപയോഗിക്കാം എന്നതാണ്. അക്കൗണ്ട് ഉള്ള ബാങ്കിന്റെ തന്നെ വേണമെന്നില്ല. നമുക്ക് എത്ര അക്കൗണ്ടുകൾ വേണമെങ്കിലും ഒരാപ്പിൽ രജിസ്റ്റർ ചെയ്യാം.
jose@sbi
Jose@axis
Jose@sib
Jose@federal

എന്നൊക്കെ. ഏതിൽ നിന്നും ഏതിലേക്കും പണമയയ്ക്കാം. അനായാസം. ഇതിനെ ഇംഗ്ളീഷിൽ bank agnostic എന്നു പറയും.

അതേ, ഇന്നാ നിങ്ങടെ 115 പിടിച്ചോ

മെസേജ് വന്നില്ലേ ജോസേട്ടാ...

വന്നു വന്നു.

ഇനി എല്ലാവരോടും ഈ ഐഡിയിലേക്ക് പണമയക്കാൻ പറഞ്ഞാൽ മതി. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും. ഇനി ലുലു മാളിൽ ഷോപ്പിംഗിനു പോവുമ്പോൾ QR കോഡ് സ്ക്യാൻ ചെയ്തും, വീട്ടിൽ സാധനങ്ങൾ ഡെലിവറി ചെയ്യുമ്പോളുമെല്ലാം പണം കൊടുക്കാൻ ഈ ഫോൺ മതി. കാർഡ് വേണ്ട, എ ടി എം വേണ്ട, ചില്ലറ വേണ്ട. പിടി കിട്ടിയോ

ദേ, പിന്നെ വല്ലപ്പോഴും വായ്പ തരണേ, jinu@ abc യിലേക്കിട്ടാൽ മതി.

ശരി കാണാം ജോസേട്ടാ ''

ശരിടാ കൊച്ചേ, നീ വന്ന കാരണം അത്രയും പ്രയോജനമുണ്ടായി.

ജോസേട്ടാ, നമുക്കുള്ള അതി ബുദ്ധിയുപയോഗിച്ച് വലിയ ഗവേഷണം നടത്തി ചുറ്റുപാടും കണ്ടതിനും പിടിച്ചതിനുമെല്ലാം കുറ്റം കണ്ടു പിടിക്കുന്നവനല്ല സമൂഹത്തിനു ഗുണം ചെയ്യുന്നവൻ. ആ സമയം കൊണ്ട് മറ്റുള്ളവർക്കും അവനവന്നും പ്രയോജനം കിട്ടുന്ന എന്തേലും ചെറിയ പരിഹാരങ്ങൾ കണ്ടെത്തുവരെയാണ് നമുക്ക് വേണ്ടത്. രാഷ്ട്രീയക്കാർ മാറി മാറി വരും നമുക്കിവിടെ ജീവിക്കണ്ടേ?

-----------------------------------------------------------------------

** ഇന്ത്യയിൽ ഇപ്പോൾ ഏകദേശം 220 മില്യൻ സ്മാർട് ഫോൺ ഉപഭോക്താക്കളുണ്ട്. 2020 ഓടെ അത് ഇരട്ടിയാവുമെന്ന് കരുതുന്നു.

**നിലവിൽ 80 % ആണ് നമ്മുടെ കറൻസി ഇടപാടുകൾ . നാം ഒരുമിച്ച് ശ്രമിച്ചാൽ 2020 ഓടെ നമുക്ക് അത് 25 %-30 % ആയി കുറയ്ക്കാനാവും

** ഇന്ത്യയെ സർക്കാരും പ്രൈവറ്റ് കമ്പനികളും ചേർന്ന് വലിയൊരു ഫൈബർ ഒപ്റ്റിക്കൽ ശൃംഖലാക്കി മാറ്റിക്കഴിഞ്ഞു.

** ജൻ ധൻ യോജന വഴി 250 മില്യൺ പുതിയ ബാങ്ക് അക്കൗണ്ടുകൾ കൂടി തുറന്നിരിക്കുന്നു.

**UPI പരമ്പരാഗത ഇന്ത്യൻ ബാങ്കിങ്ക് ട്രാൻസാക്ഷൻ രീതികളെ തൂത്തെറിയാൻ കെൽപുള്ള എന്നാൽ അതീവ സുരക്ഷയുള്ളതും ഏവർക്കും അനായാസേന ഉപയോഗിക്കാവുന്നതുമായ ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യയാണ്. ( ബാങ്കിന്റെ വാട്സപ്പ് എന്നാണ് ഇത് അറിയപ്പെടുന്നതു തന്നെ )

** ഇന്ത്യയിൽ ഇൻഫ്രാസ്ട്രക്ചർ റെഡിയാണ്. തയ്യാറല്ലാത്തത് നമ്മുടെ മനസാണ്. മാറേണ്ടത് നമ്മുടെ കാഴ്ചപ്പാടുകളാണ്.

** ഇതിനെക്കുറിച്ചൊന്നും കേട്ടു കൂടിയില്ലാത്ത അറിയില്ലാത്ത ഒരു പാടാളുകൾ നമുക്കു ചുറ്റുമുണ്ട്. അവരിലൊരാൾക്ക് അക്ഷര സാക്ഷരത പകർന്നു കൊടുത്തതുപോലെ, സാമ്പത്തിക സാക്ഷരതയും നമുക്കു പകർന്നു കൊടുക്കാം. ബാങ്ക് അക്കൗണ്ടില്ലാത്ത ആരെങ്കിലും നമുക്കു ചുറ്റുമുണ്ടെങ്കിൽ അവരേക്കൂടി നമുക്ക് അക്കൗണ്ട് എടുക്കാൻ സഹായിക്കാം.

UPI - is a wonderful innovation by the NPCI (National Payment Corporation of India)

   Over a month ago
SEND

Painter

   Over a month ago
SEND

5 Best cashless payment options in india – Go Cashless In India ::

E Wallets – Paytm, Freecharge etc..
UPI – Unified payments Interface Apps
Plastic Money – Debit/Credit Cards
Net Banking – Online Fund Transfer
Aadhaar Card – Aadhaar Enabled Payment System

E Wallets

have become very famous nowadays. After demonetisation, use of e wallets has been implemented at a very large-scale. You might have seen those ‘chai walas’ and other road side vendors accepting Paytm. That is what exactly e wallets are all about. Paytm is an e wallet and there are many others available.

UPI Apps

UPI is a mobile payment system which allows you to do various financial transactions on your smartphone. UPI allows you to send or receive money using virtual payment address without entering bank information. Merchants can enroll with banks to accept payments using UPI. Like in the case of a PoS machine, the merchant would require a current account with a bank to accept UPI payments.

The examples of few UPI Apps are SBI Pay, ICICI Pocket, Axis Pay UPI App, Union Bank UPI App, PNB UPI, PhonePe, TranZapp etc.

Plastic Money

means debit cards and credit cards that are used at ATM’s for cash withdrawal and POS machines while shopping. Having a debit or credit cards make you burden free from carrying cash.

Also risk of theft goes down to zero as it needs a PIN carry out transactions. You don’t need to carry huge amount of cash with you. Just swipe and go. Debit card payments are made through bank account. Bank account gets debited while paying using debit card. But in case of a credit card, it is a monthly postpaid bill payment system that takes place.

Net Banking

is another handy way to get cashless transactions done. All you need is a bank account with e banking facility enabled on it. You can transfer funds to others account from the comfort of your home. There is no need of going to your bank to get transfers done. You can make all payments and transfers yourself. This is a very convenient way to go cashless in India as well.

Aadhaar Enabled Payment System

Aadhaar Enabled Payment System (AEPS) is one of the best cashless payment methods. AEPS is like Micro ATM it uses smartphone and a finger-print scanner for the transaction. In order to use this facility, it is mandatory to link your Aadhaar card to your bank account. You can use AEPS in order to perform transaction like Aadhar to Aadhar fund transfer, Cash withdrawal, Cash deposit etc.

   Over a month ago
SEND

Kerala blasters

   Over a month ago
SEND